കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
തട്ടാങ്കണ്ടി അബൂബക്കര്‍, ഹുസൈന്, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30നാണ് അപകടം സംഭവിച്ചത്.
കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നാണ് മൂന്നംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.